കോട്ടയം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഫെബ്രുവരി 14, 15 തീയതികളിൽ കോട്ടയം ജില്ലയിൽ എത്തുമ്പോൾ ചരിത്ര സംഭവമായി മാറുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞ മാർക്‌സിസ്റ്റ് ഭരണം അവസാനിച്ചാലേ കേരളത്തിൽ വികസനക്കുതിപ്പ് ഉണ്ടാവൂവെന്ന് അദ്ദേഹം പറഞ്ഞു.


യു.ഡി.എഫ്.ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത കോട്ടയം പാർലമെന്റ് നിയോജകമണ്ഡലം യു.ഡി.എഫ് നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് ജില്ലാ കൺവീനർ ജോസി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി.ജോസഫ്, എ.ഐ.സി.സി. അംഗം കുര്യൻ ജോയി, കെ.പി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കൻ, കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം ജോയ് എബ്രഹാം, ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ്, ടോമി കല്ലാനി, ലതികാ സുഭാഷ്, എം.എം നസീർ, പി.ആർ സോനാ, കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പൻ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അസ്സീസ് ബഡായി, കെ.പി.സി.സി സെക്രട്ടറിമാരായ പി.എ.സലീം, ഫിലിപ്പ് ജോസഫ്, പി.എസ്.രഘുറാം, നാട്ടകം സുരേഷ്, സുധാ കുര്യൻ, എന്നിവർ പ്രസംഗിച്ചു.