പാലാ: എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയനിൽ ശാഖകളുടെ പ്രവർത്തനം സജീവമാക്കുന്നതിന് ശാഖാതല സംയുക്ത നേതൃയോഗങ്ങൾ ആരംഭിച്ചു. 753-ാം നമ്പർ പാലാ ടൗൺ ശാഖയിലാണ് ആദ്യ യോഗം. മീനച്ചിൽ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം സി.റ്റി.രാജൻ അക്ഷര ആദ്യ യോഗം ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് പി.ജി. അനിൽകുമാർ അദ്ധൃക്ഷത വഹിച്ചു. വനിതാ സംഘത്തിന്റെ ആഭിമുഖൃത്തിൽ സെമിനാർ, കുട്ടികൾക്കായി അവധിക്കാല ക്യാമ്പ് എന്നിവ നടത്താൻ യോഗം തീരുമാനിച്ചു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗം അരുൺ കുളമ്പള്ളിൽ യൂണിയൻ തലത്തിലുള്ള വിവിധ പദ്ധതികളെ സംബന്ധിച്ച് വിശദീകരിച്ചു. ശാഖാ സെക്രട്ടറി ബിന്ദു സജി മനത്താനം, യൂത്ത്മൂവ്മെൻ്റ് ചെയർമാൻ സതീഷ് വേലായുധൻ, സൈബർ സേനാ ചെയർമാൻ ഗോപൻ ഗോപൂ , വനിതാസംഘം സെക്രട്ടറി ജയാ വിജയൻ, ശാഖാ കമ്മറ്റി അംഗം ലാലു വടക്കൻപറമ്പിൽ,വിജയൻ എന്നിവർ സംസാരിച്ചു.