കടപ്ലാമറ്റം:എസ്‌.എൻ.ഡി.പി യോഗം 3372ാം കടപ്ലാമറ്റം ശാഖയിലെ 4481 നമ്പർ വനിതാസംഘത്തിന്റെ വാർഷിക പൊതുയോഗവും വനിതാ സംഘത്തിനായി നിർമ്മിച്ച ഓഫീസിന്റെ ഉദ്ഘാടനവും 31ന് രാവിലെ 11ന് നടത്തും. ശാഖാ സെക്രട്ടറി എ.എസ് ബിനുവിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം വനിതാസംഘം യൂണിയൻ ചെയർപേഴ്‌സൺ മിനർവ മോഹൻ ഉദ്ഘാടനം ചെയ്യും. ഓഫീസിന്റെ ഉദ്ഘാടനം വനിതാസംഘം യൂണിയൻ കൺവീനർ സോളി ഷാജി തലനാട് നിർവഹിക്കും. ശാഖാ പ്രസിഡന്റ് റ്റി.കെ.തങ്കച്ചൻ മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം അരുൺ കുളമ്പള്ളി ആശംസകൾ നേരും. കഴിഞ്ഞ പതിനഞ്ച് വർഷമായി ഗുരുദേവ ക്ഷേത്രത്തിൽ സേവനം ചെയ്യുന്ന കൗസല്യയെ വനിതാസംഘം യൂണിയൻ വൈസ് ചെയർപേഴ്‌സൺ ബിന്ദു സജികുമാർ പൊന്നാട അണിയിച്ച് ആദരിക്കും. വനിതാ സംഘം യൂണിയൻ കമ്മിറ്റി അംഗം രാജി ജിജിരാജ് മൊമെൻോ സമർപ്പിക്കും. ശാഖകളിൽ വനിതാസംഘം ശക്തമാക്കുന്നത് സംബന്ധിച്ചുള്ള വിശദീകരണവുമുണ്ടായിരിക്കുമെന്ന് യൂണിയൻ കൺവീനർ സോളി ഷാജി തലനാട് അറിയിച്ചു.