കോട്ടയം കേരള ഇലക്ടിക്കൽ സൂപ്പർ വൈസേഴ്‌സ് ആന്റ് വയർമെൻ അസോസിയേഷൻ അയർകുന്നം യൂണിറ്റ് രൂപീകരിച്ചു.അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് മോഹൻദാസ് ഉണ്ണിമഠം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി വി.എം.രമേശ് അദ്ധ്യക്ഷത വഹിച്ചു. സന്തോഷ് മാത്യൂ, മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് ഭാരവാഹികളായി സുനിൽ കീരിനോത്ത്(പ്രസിഡന്റ്) , ശുഭേഷ് മോഹനൻ, (സെക്രട്ടറി) ബിനു തോമസ്, ബി.മധു, (വൈസ് പ്രസിഡന്റുമാർ) മാത്യൂ മാലിയിൽ, എ.ജി ബിനു, (ജോയിന്റ് സെക്രട്ടറിമാർ) ജിമിൽ ജോസഫ്, (ട്രഷറർ) പി.ടി അനീഷ് (ജില്ലാ നോമിനി ) എന്നിവരെ തിരഞ്ഞെടുത്തു.