കട്ടപ്പന: ഫ്രണ്ട്സ് ഓഫ് കേരള ഹെഡ് ഓഫീസ് കട്ടപ്പന ചേന്നാട്ടുമറ്റം ജംഗ്ഷനിൽ തുറന്നു. റോഷി അഗസ്റ്റിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പ്രസിഡന്റ് അഡ്വ. ജോഷി മണിമല അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ സിജോമോൻ ജോസ് റിപ്പബ്ലിക് ദിന സന്ദേശം നൽകി. അംഗത്വ വിതരണം എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവനും തിരിച്ചറിയൽ കാർഡ് വിതരണം മാദ്ധ്യമ പ്രവർത്തക കൂട്ടായ്മ പ്രസിഡന്റ് തോമസ് ജോസും നിർവഹിച്ചു. നിർദ്ധന വിദ്യാർത്ഥിക്ക് ഓൺലൈലൻ പഠനത്തിനായി മൊബൈൽ ഫോൺ റോഷി അഗസ്റ്റിൻ എം.എൽ.എ, വൊസാർഡ് കൗൺസിലർ അനു സിജോയ്ക്ക് കൈമാറി. ഫ്രണ്ട്‌സ് ഓഫ് കേരള രക്ഷാധികാരികളായ ഷാജി നെല്ലിപ്പറമ്പിൽ, കെ.വി. വിശ്വനാഥൻ, സെക്രട്ടറി എസ്. സൂര്യലാൽ, അജീഷ് തായില്യം, സൈജോ ഫിലിപ്പ്, ജോസൻ കെ. ജോസ്, റെജി പൂതക്കുഴി, സി.ആർ. രാജേഷ്, റോയി ജോർജ്, രജീഷ് ടി.രഘു, ബിജോയി സ്വരലയ, ഷിനോയി കാവുംകോട്ട്, ടി.ബി. ബേസിൽ, ആഷിഷ് ഓവേലിൽ, ശ്രീജിത്ത് മോഹൻ, പ്രിൻസ് മറ്റപ്പള്ളി, വിഷ്ണു മോഹൻ, സജിദാസ് മോഹൻ എന്നിവർ പങ്കെടുത്തു.