അടിമാലി: ബൈസൺവാലി കോമാളിക്കുടിക്ക് സമീപം തോട്ടംതൊഴിലാളികൾ സഞ്ചരിച്ച് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് 10 പേർക്ക് പരിക്കേറ്റു. ഡ്രൈവർ സതീശിൻ, തൊഴിലാളികളായ ശശികുമാർ (31), മണിമേഖല (35), മഹേശ്വരി (52), പരിമള (29), രാമലക്ഷ്മി (33), ജ്യോതി (31), രേവതി (27), പരാശക്തി (31) എന്നിവരാണ് പരിക്കേറ്റ മറ്റ് തൊഴിലാളികൾ. ഡ്രൈവർക്ക് തലയ്ക്ക് സാരമായി പരിക്കേറ്റു. പരിക്കേറ്റവരെ ആദ്യം രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം അടിമാലി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു അപകടം. ഖജനാപ്പാറയിൽ നിന്ന് മുട്ടുകാട്ടിലേയ്ക്ക് ജോലി കഴിഞ്ഞ മടങ്ങവെയാണ് കോമാളിക്കുടിയ്ക്ക് സമീപം വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞത്. മുട്ടുകാട് സ്വദേശികളായ തോട്ടം തൊഴിലാളികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഖജനാപ്പാറയിലെ തോട്ടത്തിൽ ജോലി കഴിഞ്ഞതിന് ശേഷം വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു. ബൈസൺവാലി കോമാളിക്കുടിയ്ക്ക് സമീപം വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ടതാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഒമ്പത് തൊഴിലാളികളും ഡ്രൈവറുമടക്കം പത്തുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്.
അപകടത്തിൽപ്പെട്ടജീപ്പ്