ചങ്ങനാശേരി: എസ്.എൻ.ഡി.പി യോഗം 1519ാം ഇത്തിത്താനം ശാഖയിലെ സംയുക്ത വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും കൊ വിഡ് മാനദണ്ഡങ്ങൾ പാലിച്ച് 31ന് രാവിലെ 10ന് ശാഖാ ഹാളിൽ നടക്കും. യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് യോഗം ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ അദ്ധ്യക്ഷത വഹിക്കും. ശാഖാ യോഗം വോട്ടർപ്പട്ടികയിൽപ്പെട്ട യോഗാംഗങ്ങൾ പൊതുയോഗത്തിൽ പങ്കെടുക്കണമെന്ന് സെക്രട്ടറി വി.പി പ്രദീഷ് അറിയിച്ചു.