rally
ചിത്രം.അടിമാലിയില്‍ നടന്ന കര്‍ഷക റാലി

അടിമാലി: സംയുക്ത കർഷകസമതിയുടെ നേതൃത്വത്തിൽ അടിമാലിയിൽ കർഷക റാലി നടത്തി. ഡൽഹിയിൽ നടന്നു വരുന്ന കർഷക സമരങ്ങൾക്ക് ഐക്യദാർഢ്യമർപ്പിച്ചായിരുന്നു പ്രതഷേധം. പ്രതിഷേധക്കാർ റാലിയിൽ ട്രാക്ടറുകൾ അണിനിരത്തി. റാലിക്ക് ശേഷം നടന്ന പ്രതിഷേധ യോഗം കർഷകസംഘം ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ. ഷാജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മൈതാനിയിൽ നിന്ന് ആരംഭിച്ച റാലി സെന്റർ ജംഗ്ഷനിൽ സമാപിച്ചു. കെ.എം. ഷാജി അദ്ധ്യക്ഷത വഹിച്ച പ്രതിഷേധ യോഗത്തിൽ സി.പി.ഐ അടിമാലി മണ്ഡലം സെക്രട്ടറി വിനു സ്‌കറിയ, സി.ഡി. ഷാജി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേർളി മാത്യു, പി.കെ. സജീവ്, ഇ.എം. ഇബ്രാഹിം, എം. കമറുദ്ദീൻ, ബേബി, ടി.കെ. സുധേഷ്‌കുമാർ, സി.കെ. ശേഖരൻ തുടങ്ങിയവർ പങ്കെടുത്തു.