കാഞ്ഞിരപ്പള്ളി: ന്യൂനപക്ഷ ക്ഷേമവകുപ്പിന് കീഴിൽ നൈനാർ പള്ളി കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിന്റെ നടന്ന പ്രീ മാരിറ്റൽ കൗൺസിലിംഗ് കോഴ്‌സിസിന്റെ ജില്ലാതല ഉദ്ഘാടനം കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.തങ്കപ്പൻ
നിർവഹിച്ചു. വാർഡംഗം സുമി ഇസ്മയിൽ അദ്ധ്യക്ഷയായിരുന്നു.യോഗത്തിൽ കോച്ചിംഗ് സെന്റർ പ്രിൻസിപ്പൽ കെ.എം.ശശിധരൻ സ്വാഗതവും ഷംനാസ് സലിം നന്ദിയും പറഞ്ഞു.