മേലുകാവ്: കരിങ്കല്ല് കയറ്റിവന്ന ടോറസ് ലോറി നിയന്ത്രണം വിട്ട് വീടിനുള്ളിലേക്ക് ഇടിച്ച് കയറി. മേലുകാവ് കാഞ്ഞിരംകവല കൊച്ചോലിമാക്കൽ മേഴ്‌സിയുടെ വീട്ടിലേക്കാണ് ലോറി ഇടിച്ചുകയറിയത്. അപകടത്തിൽ വീടിന് സാരമായ കേടുപാടുകൾ സംഭവിച്ചു. സംഭവസമയത്ത് മേഴ്‌സിയും മകൻ ജിജോയും ബന്ധുവീട്ടിലായിരുന്നതിനാൽ അപകടത്തിൽപെടാതെ രക്ഷപെട്ടു. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് അപകടം. ലോറി ഓടിച്ചിരുന്ന ആലപ്പുഴ സ്വദേശി അനൂപ് നിസാര പരിക്കുകളോടെ രക്ഷപെട്ടു. മണ്ണംഞ്ചേരി സ്വദേശിയുടെ ഉടമസ്ഥഥതയിലുള്ള ലോറിയാണ് അപകടത്തിൽപെട്ടത്.
വീടിന്റെ ചുറ്റുമതിൽ തകർത്ത് മുറ്റത്തെത്തിയ ലോറി കാർ പോർച്ച് തകർത്താണ് നിന്നത്. പോർച്ചിന്റെ തൂണുകൾ പൂർണമായും തകർന്നു. വീടിന്റെ ചുറ്റുമുള്ള ഭിത്തികൾത്ത് വിള്ളലും സംഭവിച്ചു. അപകടത്തിൽ ലോറിയുടെ കാബിനും പൂർണമായും തകർന്നു. കാബിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാർ ഏറെനേരം പരിശ്രമിച്ചാണ് പുറത്തെടുത്തത്. മൂന്നിലവ് പഞ്ചായത്തിലെ നെല്ലാപ്പാറയിലെ കരിങ്കൽ ക്വാറിയിൽ നിന്നുള്ള ടോറസ് ലോറിയാണ് അപകടമുണ്ടാക്കിയത്. അപകടസമയത്ത് അനീഷിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന രണ്ട് കാറുകൾക്കും രണ്ട് ഇരുചക്ര വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.