വെച്ചൂർ : തണ്ണീർമുക്കം ബണ്ടിലെ മൺചിറയിൽ മത്സ്യതൊഴിലാളികൾ സൂക്ഷിച്ചിരുന്ന വലകൾ ഫിഷറീസ് അധികൃതർ കത്തിച്ച സംഭവത്തിൽ വെച്ചൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലാക്കിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുന്നതിനും അർഹമായ നഷ്ടപരിഹാരം നൽകുന്നതിനും സർക്കാർ നടപടി സ്വീകരിക്കണമെന്ന് വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ഷൈല കുമാർ ആവശ്യപ്പെട്ടു.