വൈക്കം : എസ്.എൻ.ഡി.പി യോഗം 133-ാം നമ്പർ വടയാർ കിഴക്കേക്കര ശാഖാ വക ഭൂതങ്കേരിൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ തിടപ്പള്ളിയ്ക്ക് ശാഖാ വൈസ് പ്രസിഡന്റ് കെ.പി.തങ്കച്ചൻ ശിലാന്യാസം നടത്തി. ക്ഷേത്രം മേൽശാന്തി പട്ടശ്ശേരിൽ എം.ഡി.ഷിബുശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു. ജിത്തു ശാന്തി, വി.വി.കനകാംബരൻ എന്നിവർ സഹകാർമ്മികത്വം വഹിച്ചു. സെക്രട്ടറി പി.കെ.സുഗുണൻ, കമ്മിറ്റിയംഗങ്ങളായ എ.ഡി.അശോകൻ, മനോഹരൻ, ശിവദാസൻ, രതിയമ്മ, മണിക്കുട്ടൻ എന്നിവർ പങ്കെടുത്തു. പ്രസാദവിതരണവുമുണ്ടായിരുന്നു.