വൈക്കം : കേരള സ്റ്റേറ്റ് എക്‌സ് സർവീസ് ലീഗ് വൈക്കം യൂണിറ്റിന്റെ നേതൃത്വത്തിൽ സത്യാഗ്രഹ സ്മാരക സമുച്ചയത്തിൽ റിപ്പബ്ലിക്ക് ദിനം ആചരിച്ചു. സത്യാഗ്രഹ സ്മാരക ഗാന്ധി പ്രതിമയ്ക്കു മുന്നിൽ പുഷ്പാർച്ചന നടത്തി. പ്രസിഡന്റ് കെ.ടി.രാമകുമാർ, പതാക ഉയർത്തി. രക്ഷാധികാരി സി.ആർ. ജി. നായർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ക്യാപ്റ്റൻ എസ്. എസ്. സിദ്ധാർത്ഥൻ , പി.എസ്.വിലാസൻ, എൻ.ഹരിദാസ്, ശിവൻകുട്ടി നായർ എന്നിവർ പ്രസംഗിച്ചു. നഗരസഭ ചെയർപേഴ്‌സൺ രേണുക രതീഷ്, വൈസ് ചെയർമാൻ പി.ടി.സുഭാഷ്, കൗൺസിലർമാർ എന്നിവർ പങ്കെടുത്തു.