വൈക്കം : ഉല്ലല ഓംങ്കാരേശ്വര ദേവസ്വം ധർമ്മ സ്ഥാപന ട്രസ്റ്റിന്റെ വാർഷിക പൊതുയോഗവും ഡോ:പല്പുവിന്റെ 71-ാ മത് ചരമ വാർഷിക അനുസ്മരണവും നടത്തി. പ്രസിഡന്റ് പി.വി.ബിനേഷ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.വി.പ്രസന്നൻ ബഡ്ജറ്റ് അവതരിപ്പിച്ചു. ക്ഷേത്രാചാര്യ തങ്കമ്മ മോഹൻ മുഖ്യപ്രഭാഷണം നടത്തി. മൂന്ന് കോടി രൂപ ചെലവ് വരുന്ന വിവിധ വികസന പദ്ധതികളാണ് ബഡ്ജറ്റിൽ അവതരിപ്പിച്ചത്. വൈസ് പ്രസിഡന്റ് രമേശ് പി. ദാസ്, ട്രഷറർ കെ.വി.പ്രകാശൻ, ജോയിന്റ് സെക്രട്ടറി കെ.എസ്.സാജു കോപ്പുഴ, പി.ടി.നടരാജൻ, കെ.എസ്.പ്രീജു, പി.ആർ.തിരുമേനി, ടി.എസ്.സജീവ്, പ്രസന്നൻ ഇടശ്ശേരി എന്നിവർ പങ്കെടുത്തു.