വൈക്കം: ലൈഫ് പദ്ധതിയിൽ രണ്ടരലക്ഷം വീടുകൾ പൂർത്തീകരിച്ചതിന്റെ ഭാഗമായി ഉദയനാപുരം ഗ്രാമപഞ്ചായത്തിൽ ഗുണഭോക്തൃസംഗമം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.എസ് പുഷ്പമണി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ പുഷ്ക്കരൻ അദ്ധ്യക്ഷത വഹിച്ചു. റെജിമോൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പ്രസാദ് സ്വാഗതവും സെക്രട്ടറി രതി.ടി.നായർ നന്ദിയും പറഞ്ഞു.