പാലാ: ഇടപ്പാടി ആനന്ദ ഷൺമുഖ ക്ഷേത്രത്തിലെ ഉത്സവം സമാപിച്ചു. ഇന്നലെ രാവിലെ കാവടി അഭിഷേകവും ഉച്ചതിരിഞ്ഞ് കൊടിയിറക്കും, ആറാട്ടുപുറപ്പാടും നടന്നു. ഭരണങ്ങാനം വീലങ്ങുപാറ ആറാട്ടുകടവിലേക്ക് പല്ലക്കിലാണ് ഭഗവാനെ എഴുന്നള്ളിച്ചത്. തന്ത്രി ജ്ഞാന തീർത്ഥ, മേൽശാന്തി സനീഷ് വൈക്കം എന്നിവരുടെ നേതൃത്വത്തിൽ നടന്ന ആറാട്ടിന് ശേഷം ആറാട്ട് സദ്യ നടന്നു. തുടർന്ന് ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര കവാടത്തിൽ ആറാട്ട് ഘോഷയാത്രക്ക് സ്വീകരണവും ഇറക്കിപ്പൂജയുംനടന്നു. രാത്രി ആറാട്ട് വരവ്, വിളക്ക്, വലിയ കാണിക്ക, കൊടിക്കീഴിൽ പറയെടുപ്പ് , കലശം, മംഗളാരതി എന്നിവയോടെ ഉത്സവത്തിന് കൊടിയിറങ്ങി.