വൈക്കം : ഭർത്താവിനൊപ്പം പിൻസീറ്റിൽ ഹെൽമറ്റില്ലാതെ യാത്ര ചെയ്‌ത യുവതിയുടെ കൈയിൽ കയറിപ്പിടിക്കുകയും ശരീരഭാഗങ്ങളുടെ ഫോട്ടോ എടുക്കുകയും ചെയ്ത വെഹിക്കിൾ ഇൻസ്‌പെക്ടർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കേരള മഹിളാസംഘം തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിലേക്ക് മാർച്ച് നടത്തി. ജില്ലാ സെക്രട്ടറി ലീനമ്മ ഉദയകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം പി.എസ്. പുഷ്പമണി അദ്ധ്യക്ഷത വഹിച്ചു. കെ.പി.ബീന, മായ ഷാജി, കെ.വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു.