എരുമേലി: എസ്.എൻ.ഡി.പി യോഗം എരുമേലി യൂണിയൻ, യൂത്ത്മൂവ്മെന്റ്, സൈബർ സേന എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ശാഖ ഭാരവാഹികൾക്കുള്ള നേതൃത്വ ക്ലാസ് പൊൻപുലരി 2021 ഉം യുവജന നേതൃസംഗമവും 31ന് നടക്കും.

31ന് രാവിലെ 9.30ന് യൂണിയൻ ഹാളിൽ ചേരുന്ന യുവജന നേതൃസംഗമം എസ്.എൻ.ഡി.പി യോഗം രാജാക്കാട് യൂണിയൻ പ്രസിഡന്റ് എം.ബി ശ്രീകുമാർ ഉദ്ഘാടനം ചെയ്യും.

എരുമേലി യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി ചെയർമാൻ എം.ആർ.ഉല്ലാസ് അദ്ധ്യക്ഷത വഹിക്കും. എസ്.എൻ.ഡി.പി.യോഗം കൗൺസിലർ പി.റ്റി.മന്മഥൻ ക്ലാസ് നയിക്കും. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി വൈസ് ചെയർമാൻ കെ.ബി.ഷാജി ആമുഖപ്രസംഗം നടത്തും.യൂത്ത്മൂവ്മെന്റ് യൂണിയൻ ചെയർമാൻ ഷിൻ ശ്യാമളൻ റിപ്പോർട്ട് അവതരിപ്പിക്കും.യൂത്ത് മൂവ്‌മെന്റ് കേന്ദ്രസമിതി ജോയിന്റ് കൺവീനർ അനിൽ കണ്ണാടി, യൂത്ത്മൂവ്മെന്റ് ജില്ലാ ചെയർമാൻ ശ്രീദേവ് കെ.ദാസ്, യൂത്ത്മൂവ്മെന്റ് ജില്ലാ കൺവീനർ അനീഷ് ഇരട്ടയാനി, യൂണിയൻ സൈബർ സേന ചെയർമാൻ സുനു സി.സുരേന്ദ്രൻ, യൂണിയൻ സൈബർ സേന കൺവീനർ അനൂപ് രാജു, ജോയിന്റ് കൺവീനർ മഹേഷ് പുരുഷോത്തമൻ എന്നിവർ ആശംസപ്രസംഗം നടത്തും. എരുമേലി യൂണിയൻ കൺവീനർ എം.വി അജിത്കുമാർ സ്വാഗതവും യൂത്ത്മൂവ്മെന്റ് കൺവീനർ റെജിമോൻ പൊടിപ്പാറ നന്ദിയും പറയും. ഉച്ചയ്ക്ക് 2 മുതൽ ശാഖാ ഭാരവാഹികളുടെ നേതൃത്വക്ലാസ് നടക്കും.യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി ചെയർമാൻ എം.ആർ.ഉല്ലാസിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം യൂണിയൻ കൺവീനർ എം.വി അജിത്കുമാർ ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ വൈസ് പ്രസിഡന്റ് വി.എം.ശശി നേതൃത്വ ക്ലാസ് നയിക്കും.4ന് പ്രതിഭാസംഗമവും, ക്യാഷ് ,അവാർഡ് വിതരണവും നടക്കും, യൂണിയൻ വൈസ് ചെയർമാൻ കെ.ബി.ഷാജി ഉദ്ഘാടനം ചെയ്യും. യൂണിയൻ ജോയിന്റ് കൺവീനർ എസ്.സന്തോഷ്, യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി അംഗം പി ജി.വിശ്വനാഥൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിക്കും. യൂണിയൻ ജോയിന്റ് കൺവീനർ ജി.വിനോദ് സ്വാഗതവും യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി അംഗം കെ.എ രവികുമാർ നന്ദിയും പറയും.