kob-madhu

വൈക്കം: പ്രമുഖ നാടകകൃത്ത് ആലത്തൂർ മധു (54) നിര്യാതനായി. ഇന്നലെ രാവിലെ 6.30 ഓടെ പോളശ്ശേരിയിലെ വാടക വീടിന്റെ മുറ്റത്ത് കുഴഞ്ഞു വീഴുകയായിരുന്നു. വർഷങ്ങളായി അസുഖബാധിതനായിരുന്നു.

കൊല്ലം ചൈതന്യയ്ക്കായി മധു രചിച്ച അർച്ചനപ്പൂക്കൾ എന്ന നാടകത്തിന് മികച്ച നാടകകൃത്തിനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു. കൊല്ലം ചൈതന്യ, തൃപ്പൂണിത്തുറ സൂര്യ, ചേർത്തല ഷൈലജ തുടങ്ങിയ നാടക ട്രൂപ്പുകൾക്കായി മധു രചിച്ച 20 നാടകങ്ങളിൽ ഭൂരിഭാഗവും വൻവിജയം നേടി. രോഗബാധിതനായതോടെ കലാരംഗത്ത് നിന്ന് വിട്ടുനിൽക്കുകയായിരുന്നു. നാടകനടി എരുമേലി അംബുജം (ഷീബ) ആണ് ഭാര്യ. മക്കൾ: അർച്ചന, ഗോപിക.