പൂവരണി: മീനച്ചിൽ, എലിക്കുളം, കൊഴുവനാൽ പഞ്ചായത്തുകളിലെ രോഗികൾ ആശ്രയിക്കുന്ന പൈക ഗവ: - ആശുപത്രിക്ക് ആധുനിക ബഹുനിലകെട്ടിട സമുച്ചയവും ഉപകരണങ്ങൾക്കും ആയി 20 കോടി രൂപയാണ് നബാർഡ് സഹായമായി മുൻ ധന കാര്യ മന്ത്രി കെ.എം.മാണി അനുവദിച്ചിരുന്നത്.
ഇതിൽ 15 കോടി കെട്ടിടത്തിനുo അനുബന്ധ സൗകര്യങ്ങൾക്കുമായിട്ടും 5 കോടിയിൽപരം രൂപ ഉപകരണ ങ്ങൾക്കുമായിട്ടായിരുന്നു. പ്രധാന സംസ്ഥാത പാതയുടെ ഓരത്തുള്ള ഈ ആശുപത്രി തിരക്കേറിയ ശബരിമല റൂട്ടിലുമാണ്.
എന്നാൽ ആശുപത്രി കോമ്പൗണ്ടിൽ ഉണ്ടായിരുന്ന പഴയ കെട്ടിടങ്ങൾ പൊളിക്കുന്നതിന് തടസ്സവാദങ്ങൾ ഉയർത്തി ആശുപത്രി അധികൃതർ നിലപാട് സ്വീകരിച്ചതോടെ പണി ആരംഭിക്കുന്നത് വൈകി.
നിരവധിയായ സമ്മർദ്ദങ്ങൾക്ക് ശേഷമാണ് കെട്ടിട നിർമാണ സ്ഥലത്തെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുവാൻ കഴിഞ്ഞത്.
നിശ്ചിത സമയത്ത് കെട്ടിട നിർമ്മാണം പൂർത്തിയാക്കണമെന്ന നബാർഡ് വ്യവസ്ഥ പാലിക്കുവാൻ കഴിയാതെ വന്നു. ഇത് ഫണ്ട് നഷ്ടമാകുന്ന സ്ഥിതി വരെ ഉണ്ടാക്കി.
അപ്പോൾ 5 നില വേണ്ട 4 നില മതിയെന്നായി ജില്ലാ ആരാഗ്യ വകുപ്പ്.ഇതിനിടയിൽ 2019-ലെ കൊ റോണ ലോക്ഡൗണിൽ തൊഴിലാളികളെയും കിട്ടാതായി.
ജോസ്.കെ.മാണി എം.പി ഇടപെട്ട് നബാർഡിൽ നിന്നും പ്രത്യേകാനുമതി വാങ്ങി പൂർത്തീകരണ സമയം 2021 മാർച്ച് വരെ നീട്ടി വാങ്ങി.
15 കോടി വകയിരുത്തി കെട്ടിട നിർമാണം 11 കോടി മാത്രം ചിലവഴിച്ച് 4 നിലയിൽ ഭാഗികമായി നിർമ്മിക്കുകയാണ് ഇപ്പോൾ. രണ്ട് നിലകൾ പൂണ്ണമായി എൻ പ്രകാരം നിർമിക്കും: 20 21 മാർച്ച് 31നകം നിർമ്മാണ പ്രവർത്തികൾ പൂർത്തിയാക്കുവാനാണ് സർക്കാർ നിർദ്ദേശം.
എന്നാൽ 5 കോടിയിൽപരം രൂപയുടെ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനായുള്ള ഒരു വിധ നടപടികളും ഉണ്ടായിട്ടില്ല.
പൊതു തെരഞ്ഞെടുപ്പ് പെരുമാറ്റം ചട്ടം വരുന്നതോടെ തുടർ നടപടികളും നിലക്കും.
ജില്ലാ ആരോഗ്യ വകുപ്പിന്റെ ശ്രദ്ധക്കുറവും, താത്പര്യമില്ലായ്മയും, അവഗണനയും, മെല്ല പോക്കും കാരണം ആരോഗ്യ മേഖലയിൽ നാടിന് നഷ്ടമാകുന്നത് കോടികളുടെ സൗകര്യങ്ങളാണ് ' ലഭ്യമായഫണ്ട് വിനിയോഗിക്കുവാൻ താത്പര്യപ്പെടാത്ത ആരോഗ്യ വകുപ്പിന്റെ കെടുകാര്യസ്ഥതക്കെതിരെ വലിയ പ്രതിഷേധമാണ് വിവിധ സംഘടനകളും നേതാക്കളും ഉയർത്തുന്നത്.ആധുനിക ചികിത്സാ സൗകര്യം ബോധപൂർവ്വം നിഷേധിക്കപ്പെടുകയാണെന്ന് അവർ പറയുന്നു. വലിയ നഷ്ടമാണ് ഈ ഗ്രാമീണ മേഖലയിലെ രോഗികൾക്ക് നഷ്ടമാക്കപ്പെട്ടിരിക്കുന്നത്.
ഇതോടൊപ്പം നിർമാണം തുടങ്ങിയ മരങ്ങാട്ടുപിള്ളി , രാമപുരം, മൃത്തോലി, പാലാ ജനറൽ ആശുപത്രി കൾക്കായുള്ള ബഹുനില സമുച്ചയങ്ങളുടെ നിർമ്മാണം വർഷങ്ങൾക്കു മുമ്പേ പൂർത്തിയായിരുന്നു.'