കോട്ടയം കേരളാ കോൺഗ്രസ് (എം) ചെയർമാനായിരുന്ന കെ.എം മാണിയുടെ 88ാം ജന്മദിനത്തോടനുബന്ധിച്ച് കേരളമാകെ കെ.എം മാണി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഹൃദയത്തിൽ മാണി സാർ സ്മൃതിസംഗമം പരിപാടിയുടെ സമാപനം 30ന് പാലായിൽ നടക്കും. കേരളമൊട്ടാകെ 1000 കേന്ദ്രങ്ങളിലാണ് സ്മൃതിസംഗമം സംഘടിപ്പിച്ചത്. 30ന് വൈകുന്നേരം 4ന് പാലാ ജനറൽ ആശുപത്രിക്ക് സമീപമുള്ള മുനിസിപ്പൽ പാർക്കിലെ ഓപ്പൺ സ്റ്റേജിൽ സ്ഥാപിക്കപ്പെട്ട കെ.എം മാണിയുടെ ഛായചിത്രത്തിന് മുമ്പിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടക്കും. പാലാ രൂപത സഹായമെത്രാൻ ജേക്കബ് മുരിക്കൻ അദ്ധ്യക്ഷത വഹിക്കും. വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി, മാണി സി.കാപ്പൻ എം.എൽ.എ, എം.ജി യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ ഡോ.സാബു തോമസ് തുടങ്ങിയ സംബന്ധിക്കും.