khadi

കോട്ടയം: അഞ്ചു വര്‍ഷത്തിനിടെ സംസ്ഥാനത്തെ പരമ്പരാഗത വ്യവസായ മേഖല ശക്തമായ മുന്നേറ്റം നടത്തിയെന്ന് വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു. ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ഉദയനാപുരത്ത് ആരംഭിച്ച മസ്ലിന്‍ ഖാദി ഉല്പാദന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. മസ്ലിന്‍ ഖാദി തുണി നിര്‍മ്മിക്കുന്നതിനുള്ള തറികളുടെ ഉദ്ഘാടനം തോമസ് ചാഴികാടന്‍ എം.പി നിര്‍വ്വഹിച്ചു. സി. കെ. ആശ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. മസ്ലിന്‍ ഖാദി ഉല്പാദന കേന്ദ്രത്തിനായി സ്ഥലം വിട്ടുനല്‍കിയ പി എം. ഹരി വര്‍മ്മയെ ചടങ്ങില്‍ ആദരിച്ചു. വൈക്കം നഗരസഭ കൗണ്‍സിലര്‍ എന്‍. അയ്യപ്പന്‍, ഉദയനാപുരം ഗ്രാമ പഞ്ചായത്തംഗം കെ.എസ്. സജീവ്, ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ഉപാദ്ധ്യക്ഷ ശോഭനാ ജോര്‍ജ്, അംഗങ്ങളായ ടി.എല്‍. മാണി, ടി.വി. ബേബി, സെക്രട്ടറി ഡോ .കെ .എ രതീഷ്, ഖാദി ഡയറക്ടര്‍ എം.സുരേഷ് ബാബു, പ്രോജക്ട് ഓഫീസര്‍ കെ.എസ്. ഉണ്ണികൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.