കോട്ടയം: കേരളകോൺഗ്രസ് സ്കറിയ തോമസ് വിഭാഗത്തിന്റെ നവീകരിച്ച സംസ്ഥാന കമ്മിറ്റി ഓഫീസ് ചന്തക്കടവ് കേരളകൗമുദി റോഡിൽ മന്ത്രി ഇ.പി.ജയരജൻ ഉദ്ഘാടനം ചെയ്തു.പാർട്ടി ചെയർമാൻ സ്കറിയ തോമസ് അദ്ധ്യക്ഷത വഹിച്ചു. ഡോ.ഷാജി കടമല,പ്രൊഫ.അരവിന്ദാക്ഷൻ പിള്ള, സിജി പൗലൂസ്, ഐസക് പ്ലാപ്പള്ളി, സഖറിയ, ബിനോയ് ജോസഫ്, തുടങ്ങിയവർ പ്രസംഗിച്ചു