കട്ടപ്പന: നഗരസഭാതല പി.എം.എ.വൈ ലൈഫ് പദ്ധതി ഗുണഭോക്തൃ സംഗമം നടത്തി. പദ്ധതിപ്രകാരം 962 വീടുകൾ നഗരസഭയിൽ പൂർത്തീകരിച്ചു. റോഷി അഗസ്റ്റിൻ എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. നഗരസഭാദ്ധ്യക്ഷ ബീന ജോബി അദ്ധ്യക്ഷത വഹിച്ചു. ഉപാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി, കൗൺസിലർമാരായ ജാൻസി ബേബി, മായ ബിജു, രാജൻ കാലച്ചിറ, ബെന്നി കുര്യൻ, ജോൺ പുരയിടം, ബിനു കേശവൻ, സിജോമോൻ ജോസ്, സോണിയ ജെയ്ബി, ബിന്ദുലത രാജു, ബീന സിബി, ബീന ടോമി, ഷജി തങ്കച്ചൻ, ഐബിമോൾ രാജൻ എന്നിവർ പങ്കെടുത്തു.