കട്ടപ്പന: ശാന്തിഗ്രാം സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ ദൈവമാതാവിന്റെ ഓർമപ്പെരുന്നാളിന് തുടക്കമായി. വികാരി ഫാ. ബിജു ആൻഡ്രൂസ് കൊടിയേറ്റി. ഇന്ന് വൈകിട്ട് 5.30ന് സന്ധ്യാനമസ്‌കാരം, 6.30ന് ഗാനശുശ്രൂഷ, ഏഴിന് സുവിശേഷ പ്രസംഗം, 7.30ന് ശാന്തിഗ്രാം കുരിശടിയിലേക്ക് പ്രദക്ഷിണം, എട്ടിന് ആശിർവാദം. നാളെ രാവിലെ ഏഴിന് പ്രഭാത നമസ്‌കാരം, എട്ടിന് മൂന്നിൻമേൽ കുർബാന, ഒൻപതിന് പ്രസംഗം, 9.30ന് മദ്ധ്യസ്ഥ പ്രാർത്ഥന, 10ന് പ്രദക്ഷിണം, 10.30ന് ലേലം, 11ന് നേർച്ച വിളമ്പ്.