കോട്ടയം: വിതുര കേസിൽ ഒന്നാം പ്രതി സുരേഷിന്റെ വാദം ഇന്ന് കോട്ടയം അഡീഷണൽ ജില്ലാ കോടതി രണ്ടിൽ ആരംഭിക്കും. വിതുര പെൺകുട്ടിയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി നിരവധിപ്പേർക്ക് കാഴ്ചവച്ചെന്നാണ് കേസ്. ദീർഘനാൾ ഒളിവിലായിരുന്നു സുരേഷിനെ അറസ്റ്റ് ചെയ്ത സി.ബി.സി.ഐ.ഡി എറണാകുളം യൂണിറ്റാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രതിഭാഗത്തിനായി അഭിഭാഷകരായ കെ.വിനോദ്,​ സി.എം പ്രവീൺ എന്നിവ‌ർ ഹാജരാകും.