കട്ടപ്പന: കേന്ദ്ര സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് (ജോസഫ്) മണ്ഡലം കമ്മിറ്റി കട്ടപ്പന ഹെഡ് പോസ്റ്റ് ആഫീസ് പടിക്കൽ ധർണ നടത്തി. കാർഷിക ബിൽ പിൻവലിക്കണമെന്നും ഇന്ധന വില കുറയ്ക്കണമെന്നും പാചകവാതക സബ്‌സിഡി പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. ജില്ലാ വൈസ് പ്രസിഡന്റ് ടി.ജെ. ജേക്കബ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം ചെറിയാൻ പി. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സാബു കുര്യൻ, വി.ടി. തോമസ്, ചാക്കോ ആലക്കുളം, പാപ്പ പൂമറ്റം, ടി.വി. മുരളി, സണ്ണി പാറശേരി, ജോസ് തോമസ് എന്നിവർ പങ്കെടുത്തു.