binu
ബിനു(24)

അടിമാലി: അടിമാലിയിൽ ക്ഷേത്രം ശാന്തിയുടെ ഫോണും പണവും കവർന്ന കേസിലെ പ്രതിയെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. രാജകുമാരി കടുക്കാസിറ്റി സ്വദേശി വേലിയ്ക്കകത്തു ബിനുവാണ് (24) പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഡിസംബറിലായിരുന്നു അടിമാലി ക്ഷേത്രത്തിലെ രണ്ടാം ശാന്തി ശിവാനന്ദൻ ശാന്തിയുടെ മൊബൈൽ ഫോണും 8800 രൂപയും മോഷണം പോയത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണം പ്രതിയിലേക്കെത്തുകയായിരുന്നു. മോഷണം പോയ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പൊലീസിന് തുമ്പുണ്ടാക്കി നൽകിയത്. പിടിയിലായ പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതി ക്ഷേത്രം ശാന്തി താമസിച്ചിരുന്ന വീടിന്റെ പിൻഭാഗത്തെ വാതിലിലൂടെ മോഷണം നടത്തിയതായാണ് പൊലീസ് നൽകുന്ന വിവരം. അപഹരിച്ച പണം പ്രതി പലവിധ ആവശ്യങ്ങൾക്കായി ചിലവാക്കിയതായും പൊലീസ് പറഞ്ഞു. സി.ഐ അനിൽ ജോർജ്ജിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ എസ്.ഐമാരായ ഷാജി വർഗീസ്, സതീഷ് കുമാർ, സി.പി.ഒ സിജോ ജോസഫ്, സജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രാജാക്കാട്ടിൽ നിന്ന്പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.