ഏഴാച്ചേരി : ജി.വി.യു.പി സ്‌കൂൾ മാനേജർ അന്തരിച്ച വരകപ്പിള്ളിൽ വി.കെ രാമകൃഷ്ണപിള്ളയെ ജി.വി. യു.പി സ്‌കൂൾ ഹാളിൽ ചേർന്ന യോഗം അനുസ്മരിച്ചു.ഹെഡ്മിസ്ട്രസ്സ് ജലജാമണിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.കെ ശാന്താറാം, ലാലച്ചൻ ജോസഫ് ചെട്ടിയാകുന്നേൽ, വി.ജി. വിജയകുമാർ, അഡ്വ. വി.ജി വേണുഗോപാൽ, കെ.ആർ ദിവാകരൻ, സനൽകുമാർ ചീങ്കല്ലേൽ, ടി.എൻ സുകുമാരൻ നായർ, കെ.എൻ നാരായണൻ, കെ. ഗോപിനാഥൻ പുതുപ്പള്ളിൽ തുടങ്ങിയവർ സംസാരിച്ചു. മാണി.സി.കാപ്പൻ എം.എൽ.എ, ജോസ് കെ.മാണി, സി.പി ചന്ദ്രൻ നായർ തുടങ്ങിയവർ അനുശോചന സന്ദേശമറിയിച്ചു.