കട്ടപ്പന: വനിതാ പൊലീസ് ഹെൽപ്പ് ലൈനിന്റെ നേതൃത്വത്തിൽ ഇരട്ടയാർ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ മേറ്റുമാർക്കായി ബോധവത്കരണ ക്ലാസ് നടത്തി. എസ്.ഐ. പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കെതിരെയുള്ള അതിക്രമം തടയുക, കുറ്റകൃത്യങ്ങൾക്കിരയായ കുട്ടികൾക്ക് നിയമസഹായം നൽകുക എന്നീ വിഷയങ്ങളിൽ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ജോമറ്റ് ജോർജ് ക്ലാസെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് ജിൻസൻ വർക്കി, വൈസ് പ്രസിഡന്റ് ബിൻസി ജോണി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിഷ ഷാജി, അഡ്വ. വീണ എന്നിവർ പങ്കെടുത്തു.