കട്ടപ്പന: ഡൽഹിയിലെ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എൽ.ഡി.എഫ് ഇരട്ടയാർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനവും യോഗവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ജിൻസൻ വർക്കി ഉദ്ഘാടനം ചെയ്തു. എസ്. ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി കണ്ണമുണ്ടയിൽ, സി.പി.എം ലോക്കൽ സെക്രട്ടറി ലിജു വർഗീസ്, പി.ബി. ഷാജി, സണ്ണി പാറക്കണ്ടം, ബെന്നി ജോസഫ് തോമസ് എന്നിവർ നേതൃത്വം നൽകി.