കോട്ടയം: പെട്രോൾ ഡീസൽ വിലവർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ് കോട്ടയം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹനങ്ങൾ ഉരുട്ടി പ്രതിഷേധിച്ചു. തിരുവഞ്ചൂർ രാധകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് രാഹുൽ മാറിയപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ടോം കോര, ജില്ലാ പഞ്ചായത്തംഗം വൈശാഖ് പി.കെ തുടങ്ങിയവർ പങ്കെടുത്തു.