പാലാ: കേരളസർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതി പ്രകാരം നിർമ്മാണം പൂർത്തീകരിച്ച 2,50,000 വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനവും തദ്ദേശസ്ഥാപനതല ഗുണഭോക്തൃ സംഗമവും മുഖ്യമന്ത്രി ഓൺലൈനായി നിർവഹിച്ചു. ചടങ്ങിനോട് അനുബന്ധിച്ചു, ജില്ലാ കളക്ടർ എസ്.അഞ്ജന ആശംസപ്രസംഗം നടത്തി. നഗരസഭതലത്തിൽ പൂർത്തീകരിച്ച 126 വീടുകളുടെ പ്രഖ്യാപനം നഗരസഭ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര നിർവഹിച്ചു. ചടങ്ങിൽ വൈസ് ചെയർപേഴ്‌സൺ സിജി പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് സൂപ്പർവൈസർ എം.കെ മുകുന്ദൻ, ഹെൽത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, ബിന്ദു മനു, നീന ജോർജ്, തോമസ് പീറ്റർ,പ്രൊഫ. സതീഷ് ചൊള്ളാനി എന്നിവർ പ്രസംഗിച്ചു.