പൊൻകുന്നം: കെ.എം.മാണിയുടെ 88ാം ജന്മദിനഭാഗമായി 'ഹൃദയത്തിൽ മാണി സാർ' സ്മൃതിസംഗമം കേരള കോൺഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ചു. മുൻ ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ അഡ്വ.കെ.എ ഹസൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷാജി നല്ലെപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകൻ എസ്.ബിജു മുഖ്യപ്രഭാഷണം നടത്തി. ഷാജി പാമ്പൂരി, ശ്രീകാന്ത് എസ്.ബാബു, അബ്ദുൾ റഹ്മാൻ, ആന്റണി മാർട്ടിൻ, കെ.എ.എബ്രഹാം, കെ.എ.ജോയ് പന്തിരുവേലിൽ, മോൻസി ഈറ്റത്തോട്ട്, മാത്തുകുട്ടി മണൂർ, റെജി കാവുംകൽ, ടോമി അരിക്കുന്നേൽ, സണ്ണി ഞള്ളിയിൽ, വത്സമ്മ സണ്ണി, ഷൈല ജോൺ എന്നിവർ പ്രസംഗിച്ചു.