എലിക്കുളം: കർഷകരുടെ ഭക്ഷ്യോല്പന്നങ്ങളും, കുടുംബശ്രീകൾ നിർമ്മിക്കുന്ന മൂല്യവർദ്ധിത ഉല്പന്നങ്ങളും വിറ്റഴിക്കാൻ ഒരു സ്ഥിരം വേദിയുണ്ടാക്കാൻ ശ്രമങ്ങൾ ആരംഭിച്ചതായി എലിക്കുളം ഗ്രാമപഞ്ചായത്ത്' പ്രസിഡന്റ് എസ്.ഷാജി. കുരുവിക്കൂടുള്ള എലിക്കുളം നാട്ടുചന്ത നല്കിയ സ്വീകരണത്തിന് നന്ദി പറഞ്ഞു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർഷിക ഗ്രാമമായ എലിക്കുളത്ത് നാട്ടുചന്തകൾ പ്രോത്സാഹിപ്പിക്കുകയും ഇടനിലക്കാരുടെ ചൂഷണമില്ലാതെ കർഷകർക്ക് അവരുടെ ഉല്പന്നങ്ങളുടെ യഥാർത്ഥ വില ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വീകരണ സമ്മേളനത്തിൽ ഗ്രാമപഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാട് അദ്ധ്യക്ഷത വഹിച്ചു. നാട്ടുചന്ത ഭാരവാഹികളായ സെബാസ്റ്റ്യൻ വെച്ചൂർ, ചന്ദ്രശേഖരൻ നായർ കണ്ണമുണ്ടയിൽ, സാബിച്ചൻ പാംപ്ലാനിയിൽ,ജിബിൻ വെട്ടം, രാജു അമ്പലത്തറ, മോഹനകുമാർ കുന്നപ്പള്ളികരോട്ട്, സോണിച്ചൻ ഗണപതി പ്ലാക്കൽ' എന്നിവർ സംസാരിച്ചു. നാട്ടുചന്തയിലെത്തിയ പ്രസിഡന്റിനെ പച്ചക്കറികൾ നല്കിയാണ് സ്വീകരിച്ചത്.