കോട്ടയം: വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സംസ്ഥാന സെക്രട്ടറി ഇ.എസ് ബിജു യോഗം ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് ഔസേപ്പച്ചൻ തകിടിയേൽ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ കമ്മിറ്റിയംഗം എൻ.കെ പ്രഭാകരൻ, സി.പി.എം ഏരിയ കമ്മിറ്റി അംഗം സി.എൻ സത്യനേശൻ, കർഷക സംഘം ഏരിയ സെക്രട്ടറി ടി.എൻ രാജൻ,സി.ഐ.ടി.യു ഏരിയ സെക്രട്ടറി സുനിൽ തോമസ്, സമിതി ജില്ലാ ജോ.സെക്രട്ടറി ജോജി ജോസഫ്, സമിതി സംസ്ഥാന കമ്മിറ്റി അംഗം പത്മ സദാശിവൻ, ജില്ലാ കമ്മിറ്റി അംഗം കെ.പി സെബാസ്റ്റ്യൻ , സമിതി ജില്ലാ സെക്രട്ടറി കെ.എസ് മണി, ട്രഷറർ പി.എ അബ്‌ദുൾ സലിം എന്നിവർ പ്രസംഗിച്ചു.