തലയോലപ്പറമ്പ് : മറവൻതുരുത്ത് പഞ്ചായത്ത് ലൈഫ് മിഷൻ പദ്ധതി പൂർത്തീകരണ പ്രഖ്യാപനം നടത്തി. ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.രമയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ സി.കെ.ആശ എം.എൽ.എ പ്രഖ്യാപനം നടത്തി. പഞ്ചായത്തിൽ ലൈഫ്മിഷൻ പദ്ധതി പ്രകാരം 74 കുടുംബങ്ങളാണ് ഭവനങ്ങൾ പൂർത്തിയാക്കിയത്. വൈക്കം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലില ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ സുഷമ സന്തോഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.റ്റി പ്രതാപൻ, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ സീമ ബിനു, പി.കെ.മല്ലിക, ബിന്ദു പ്രദീപ്, പഞ്ചായത്ത് അംഗങ്ങളായ വി.ആർ അനിരുദ്ധൻ, മോഹൻ.കെ.തോട്ടുപുറം, കെ.എസ്.ബിജുമോൻ, സി.സുരേഷ് കുമാർ, ഗീത ദിനേശൻ, ബി.ഷിജു, പ്രീതി, പോൾ തോമസ്, പ്രമീളരമണൻ, മജിത ലാൽജി, പഞ്ചായത്ത് സെക്രട്ടറി മീര.എൻ.മേനോൻ തുടങ്ങിയവർ സംബന്ധിച്ചു.