കോട്ടയം: പള്ളം ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി എസ്.സി കോളനികളുടെ നവീകരണത്തിന്റെ ഭാഗമായി കൊല്ലാട് കടുവാക്കുളം കോളനിയുടെ ടി.വി സെന്ററിന്റെയും റോഡിന്റെയും നിർമ്മാണ ഉദ്ഘാടനം നാളെ രാവിലെ പത്തിന് കോളനിയിൽ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.ടോമിച്ചൻ ജോസഫ് അദ്ധ്യക്ഷത വഹിക്കും ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി ജോൺ കൈതയിൽ, പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മൻ, ജില്ലാ പഞ്ചായത്ത് അംഗം വൈശാഖ് പി.കെ എന്നിവർ പ്രസംഗിക്കും.