വൈക്കം : എസ്.എൻ.ഡി.പി യോഗം വാഴേകാട് 642ാം നമ്പർ ശാഖയുടെ കീഴിലുള്ള ശ്രീനാരായണ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് ക്ഷേത്രം തന്ത്റി എ.കെ.മുരളീധരൻ കൊടിയേ​റ്റി. മേൽശാന്തി മുളന്തുരുത്തി അജി ശാന്തി സഹകാർമ്മികനായി. ഫെബ്രുവരി ഒന്നിന് രാത്രി 12 ന് നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും.ഇന്ന് ശ്രീമുരുക കാവടി ഫണ്ടിന്റെ നേതൃത്വത്തിൽ ചടങ്ങുകൾ നടത്തും. 31 ന് രാത്രി 9.30 ന് പള്ളിവേട്ട , പള്ളിനിദ്റ, 1 ന് രാവിലെ 10. 30 ന് നവകലശപൂജ, 11 ന് നവകലശാഭിഷേകം, വൈകിട്ട് 6 ന് എതിരേല്പ്, വലിയകാണിക്ക , ആറാട്ട്.