ചങ്ങനാശേരി : ട്രാൻസ്‌ഫോമറുകൾക്ക് സംരക്ഷണവേലി ഇല്ലാത്തതും കാടുമൂടി കിടക്കുന്നതും അപകടഭീഷണി ഉയർത്തുന്നു. തെങ്ങണ ബസ് ബേയോട് ചേർന്നാണ് അപകടകരമായ രീതിയിൽ ട്രാൻസ്‌ഫോമർ സ്ഥിതി ചെയ്യുന്നത്. മാടപ്പള്ളി വില്ലേജ് ഓഫീസും ഇതിനോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. പ്രായമായവരും കുട്ടികളും ഉൾപ്പെടെ നിരവധിപ്പേരാണ് ദിവസവും ഇതുവഴി യാത്ര ചെയ്യുന്നത്. വഴിയോരക്കച്ചവടക്കാരും വാഹനപാർക്കിംഗും ട്രാൻസ്‌ഫോമറിന്റെ മുൻവശത്താണ്. തെങ്ങണ പെരുന്തുരുത്തി ബൈപ്പാസ് റോഡിലും സ്ഥിതി ചെയ്യുന്ന ട്രാൻസ്‌ഫോമറുകൾക്കും സംരക്ഷണവേലി ഇല്ല. മിക്കയിടത്തും കാടും പടർപ്പും നിറഞ്ഞ സ്ഥിതിയാണ്. അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം.