മേലുകാവ് : കുളത്തിക്കണ്ടം ശ്രീധർമ്മശാസ്താ ക്ഷേതത്തിൽ മകരോത്ര മഹോത്സവം ഇന്നും നാളെയും മറ്റന്നാളുമായി നടക്കും. ഇന്ന് രാവിലെ 7 ന് മഹാഗണപതി ഹോമം, 7.30 ന് പ്രസാദശുദ്ധികൾ, ബിംബശുദ്ധികൾ, നാൽപ്പാമരക്കഷായം ചതുശുദ്ധി ധാര, പഞ്ചകം, പഞ്ചഗവ്യം, കലശം. വൈകിട്ട് 6.30 ന് ദീപാരാധന
6.42നും 7.24 നും മദ്ധ്യേ സുധാകരൻ തന്ത്രിയുടെയും, മേൽശാന്തി രാജേഷ് മതിയത്തിന്റെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. നാളെ രാവിലെ 8 ന് പന്തീരടിപൂജ, 10 ന് കലശം, 11 ന് കലശാഭിഷേകം
വൈകിട്ട് 7 ന് ഗുരുപൂജ, 7.30 ന് ശനീശ്വരപൂജ, 8.30 ന് അത്താഴ പൂജ, 9 ന് ഹരിവരാസനം. ഫെബ്രുവരി 1 ന് പതിവ് ക്ഷേത്ര പൂജകൾക്ക് പുറമെ വൈകിട്ട് 7 ന് ആറാട്ട് ബലി, 7.30 ന് ആറാട്ട് പുറപ്പാട്, 8 ന് താലപ്പൊലി, കാവടി ഘോഷയാത്ര ആറാട്ട് കടവിലേക്ക് ആറാട്ട് എതിരേൽപ്പ്.