വയല : കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് വയലായിൽ നിന്ന് കടപ്ലാമറ്റത്തേയ്ക്ക് ഗാന്ധിസ്മൃതി യാത്ര നടത്തും. മണ്ഡലം പ്രസിഡന്റ് സി.സി. മൈക്കിൾ നേതൃത്വം നൽകും. കെ.പി.സി.സി സെക്രട്ടറി കുഞ്ഞ് ഇല്ലംപളളിൽ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം ഡി. സി.സി സെക്രട്ടറി സുനു ജോർജ്ജ് ഉദ്ഘാടനം ചെയ്യും.