തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോഗം കെ.ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയൻ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ വെള്ളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ജയാഅനിലിന് സ്വീകരണം നൽകി. യൂണിയൻ സെക്രട്ടറി എസ്.ഡി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇ.ഡി.പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. വനിതാസംഘം സെക്രട്ടറി ധന്യ പുരുഷോത്തമൻ, വൈസ് പ്രസിഡന്റ് ബീനാ പ്രകാശൻ, യൂണിയൻ കൗൺസിലർമാരായ കെ.എസ്.അജീഷ് കുമാർ, യു.എസ്.പ്രസന്നൻ, ഓമന രാമകൃഷ്ണൻ, ആശാഅനീഷ്, ശ്രീകല വി.ആർ, രാജി ദേവരാജൻ , വത്സമോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു.