കല്ലറ : ഗ്രാമപഞ്ചായത്തിലെ കൊവിഡ് ടെസ്റ്റ് സെന്ററിന്റെയും ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിന്റെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കൽ നിർവഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി ജോബി കുര്യാക്കോസ് , വൈസ് പ്രസിഡന്റ് ഷൈനി ബൈജു, വി.കെ.ശശികുമാർ, അമ്പിളി മനോജ് , ജോയി കോട്ടായിൽ, അരവിന്ദ് ശങ്കർ , രമേശ് കാവി മറ്റം, അമ്പിളി ബിനീഷ്, ജോയി കൽപകശേരിയിൽ , മിനി ജോയി, മിനി ആഗസ്ത്യൻ, ലീല ബേബി, ഉഷ റെജിമോൻ, ഡോ.ജയന്തി സജീവ് എന്നിവർ പങ്കെടുത്തു. പഴയ ബിന്ദു നഴ്‌സിംഗ് ഹോം ആണ് കൊവിഡ് ടെസ്റ്റ് സെന്ററും,ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുമായി പ്രവർത്തിക്കുന്നത്.