വൈക്കം : 2018 ലെ വെള്ളപ്പൊക്കത്തിൽ ദുരിതം അനുഭവിച്ച തലയാഴം പഞ്ചായത്തിലെ കർഷകർക്ക് ആട് വളർത്തൽ പദ്ധതി ആവിഷ്‌ക്കരിച്ച് വിതരണം ചെയ്തു. ജനകീയാസൂത്രണ പദ്ധതിയിൽപ്പെടുത്തി മൂന്ന് ലക്ഷത്തി അറുപതിനായിരം രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. 60 കുടുംബങ്ങൾക്ക് രണ്ടു ആടുകളെ സൗജന്യമായാണ് നല്കിയത്. ആട് വിതരണം പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൻ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രമേശ് പി.ദാസ് അദ്ധ്യക്ഷത വഹിച്ചു. വെറ്റിനറി സർജൻ ഡോ. ബിജു.കെ. വർഗ്ഗീസ് , വൈസ് പ്രസിഡന്റ് സിനി സാലി , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എൽ.സെബാസ്റ്റ്യൻ, മെമ്പർമാരായ റോസി ബാബു, ഷീജ ബൈജു, കൊച്ചുറാണി, ടി.മധു, കെ.എസ്.പ്രീജുമോൻ, ഷീജ ഹരിദാസ്, ജെൽസി സോണി എന്നിവർ പങ്കെടുത്തു.