വൈക്കം : എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയന്റെ കീഴിലുള്ള പടിഞ്ഞാറേനടയിലെ ഗുരുമന്ദിരത്തിന്റെ പ്രതിഷ്ഠാ വാർഷികം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലളിതമായ ചടങ്ങുകളോടെ നടത്തി. ഗുരുദേവ പ്രതിമയ്ക്ക് മുന്നിൽ യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് ദീപം തെളിച്ചു. തന്ത്റി മണിയീട് സുരേഷ്, അനൂപ് ശാന്തി ചെമ്മനത്തുകര, ഗോഗുൽ തുറുവേലി എന്നിവർ കാർമ്മികരായിരുന്നു. യൂണിയൻ സെക്രട്ടറി എം.പി.സെൻ, യോഗം അസി.സെക്രട്ടറി പി.പി.സന്തോഷ്, യോഗം ബോർഡ് മെമ്പർ രാജേഷ് മോഹൻ, എം.പ്രഭാകരൻ, അഭിലാഷ്, കെ.വി. പ്രസന്നൻ, വി.വേലായുധൻ, എസ്.ജയൻ, സജീവ്, വനിതാസമാജം പ്രസിഡന്റ് ഷീജ സാബു, സെക്രട്ടറി ബീന അശോകൻ, രമ സജീവൻ എന്നിവർ പങ്കെടുത്തു.