വൈക്കം : വിവിധ വകുപ്പുകളിലെ താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സർക്കാർ നീക്കം ഒഴിവാക്കി പി. എസ്.സി റാങ്ക് ലിസ്​റ്റിൽ നിന്ന് നിയമനം നടത്തണമെന്ന് എൻ.ജി.ഒ അസോസിയേഷൻ വൈക്കം ബ്രാഞ്ച് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. ഫെബ്രുവരി 10 ന് നടക്കുന്ന സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പണിമുടക്ക് വിജയിപ്പിക്കാനും സമ്മേളനം തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറി കെ.കെ.രാജേഷ് ഖന്ന ഉദ്ഘാടനം ചെയ്തു. വിരമിച്ചവർക്കുളള ഉപഹാരം സംസ്ഥാന സെക്രട്ടറി രഞ്ചു. കെ. മാത്യു വിതരണം ചെയ്തു. വിദ്യാർത്ഥികൾക്കുള്ള അവാർഡുകൾ ഗാന്ധിദർശൻ സമിതി സംസ്ഥാന സെക്രട്ടറി ഇ.എൻ.ഹർഷകുമാറും വിതരണം ചെയ്തു.സംസ്ഥാന കമ്മി​റ്റി അംഗം സതീഷ് ജോർജ്ജ് ,ജില്ലാ സെക്രട്ടറി വി.പി.ബോബിൻ, സഞ്ജയ് എസ്. നായർ, റോജൻ മാത്യു, ജി.ആർ.സന്തോഷ് കുമാർ, പി.സി.മാത്യു, പി.ആർ.ബിജു, സുരേഷ് ബാബു, പി.വി.ഷിബു, പി. ആർ.രാജീവ് തുടങ്ങിയവർ പ്രസംഗിച്ചു.