പാലാ : ഏറ്റുമാനൂർ - പാലാ ഹൈവേയിൽ പാലാ സെന്റ് തോമസ് കേളേജിന് സമീപം റോഡിന് നടുവിലെ ട്രാഫിക് മീഡിയൻ പുനർനിർമ്മിക്കാനും അപകടസൂചകമായി റിഫ്ലക്ടർ സ്ഥാപിക്കാനും നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് പാലാ റോഡ്‌സ് വിഭാഗം അധികൃതർ പറഞ്ഞു. ''കണ്ണുടക്കില്ല, ഈ അപകടവരമ്പിൽ'' എന്ന കേരളകൗമുദി ശ്രദ്ധയിൽപ്പെട്ടാണ് പി.ഡബ്ലു.ഡി പാലാ അസി. എൻജിയർ എം.ആർ അനുവും സംഘവും ഇന്നലെ എത്തിയത്.
ഹൈവേയിൽ ചില ഭാഗങ്ങളിൽ അറ്റകുറ്റപ്പണികൾ ഉൾപ്പെടെയുള്ളവ ഉടൻ നടത്തും. ഇതോടൊപ്പം ട്രാഫിക് മീഡിയൻ പുതുക്കിപ്പണിയും. വാഹനങ്ങൾ ഇടിച്ചാണ് ഈ ഭാഗത്തുണ്ടായിരുന്ന റിഫ്ലക്ടറുകൾ നശിച്ചത്. റോഡിനുള്ള വീതിക്കുറവും പരിഹരിക്കാൻ നടപടികൾ അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടി ഉന്നതാധികാരികൾക്ക് റിപ്പോർട്ടും അയച്ചിട്ടുണ്ട്. മരിയൻ ആശുപത്രിയിലേക്ക് തിരിയുന്ന ഭാഗവും ബൈപ്പാസിലേക്കുള്ള ഭാഗവും വേർതിരിച്ചാണിവിടെ റോഡിന് നടുവിൽ മീഡിയൻ സ്ഥാപിച്ചിട്ടുള്ളത്. ദിവസേന ആയിരക്കണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന വഴിയാണിത്.