വൈക്കം : എസ്.എൻ.ഡി.പി യോഗം അക്കരപ്പാടം 130ാം നമ്പർ ശാഖായോഗത്തിന്റെ കീഴിലുളള ബാലസുബ്രഹ്മണ്യസ്വാമി ഓംങ്കാരേശ്വര ക്ഷേത്രത്തിൽ തൈപൂയ്യ മഹോത്സവം ഭക്തിനിർഭരം. രാവിലെ പന്തീരടിപൂജയ്ക്ക് ശേഷം നടന്ന ഇളനീർ ഘോഷയാത്രയിൽ വ്രതശുദ്ധിയോടെ ഭക്തർ പങ്കെടുത്തു. ക്ഷേത്രം തന്ത്റി വൈക്കം കരുണാകരൻ , മേൽശാന്തി അനിൽ മഹാദേവൻ, കീഴ്ശാന്തി വൈക്കം സനീഷ് എന്നിവർ കാവടി അഭിഷേകത്തിന് മുഖ്യകാർമ്മികത്വം വഹിച്ചു. വൈകിട്ട് തെക്ക്ഭാഗം കേന്ദ്രീകരിച്ചും വടക്ക് ഭാഗം കേന്ദ്രീകരിച്ചും ഗുരുകൃപ കാവടിസമാജത്തിന്റെയും അറുമുഖൻ കാവടി സമാജത്തിന്റെയും നേതൃത്വത്തിൽ ഭസ്മകാവടികൾ ക്ഷേത്രത്തിലെത്തി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ ചടങ്ങിന് പ്രസിഡന്റ് ജി. ജയൻ, സെക്രട്ടറി എം. ആർ.രതീഷ്, പി.സദാശിവൻ, സുനിൽകുമാർ, ചന്ദ്രൻ ചുള്ളവേലിൽ, കെ.പി.ഷാജി, ജയകുമാർ, പ്രസന്നൻ, സരസൻ, വിപിൻ, രഞ്ചിത്ത്, എൻ.സി.ഷാജി, സനോജ്, പ്രമാനന്ദൻ എന്നിവർ നേതൃത്വം നല്കി.