അണക്കര: സെന്റ് തോമസ് ഫൊറോന പള്ളിയിൽ ഇടവക തിരുനാൾ ഫെബ്രുവരി അഞ്ച് മുതൽ ഏഴുവരെ ആഘോഷിക്കും. വികാരി റവ. ജോർജ് മണ്ഡപത്തിൽ, സഹവികാരി ഫാ. ജോൺ പെരുന്നോലിൽ, അസിസ്റ്റന്റ് വികാരി ഫാ. എബി വാണിയപ്പുരയ്ക്കൽ എന്നിവർ കാർമികത്വം വഹിക്കും. അഞ്ചിന് വൈകിട്ട് 4.30ന് കൊടിയേറ്റ്, കുർബാന, ലദീഞ്ഞ്, സെമിത്തേരി സന്ദർശനം. ആറിന് രാവിലെ 5.45നും ഏഴിനും 10.30നും കുർബാന, വൈകിട്ട് 4.45ന് ലദീഞ്ഞ്, കുർബാന, 6.30ന് വിളംബര റാലി. ഏഴിന് രാവിലെ 5.45നും 7.15നും 9.45നും ഉച്ചകഴിഞ്ഞ് മൂന്നിനും 4.45നും കുർബാന, ജപമാല പ്രദക്ഷിണം.